തൃശൂർ: തിരിച്ചടികൾ ഉണ്ടാകുന്പോൾ കൂടുതൽ ആവേശത്തോടെ വിജയങ്ങൾ നേടിയെടുക്കാനുള്ള കഠിനശ്രമമാണു നടത്തേണ്ടതെന്നു മന്ത്രി രമേശ് ചെന്നിത്തല. തൃശൂർ മുനിസിപ്പൽ കോർപറേഷന്റെ വിദ്യശ്രീ 2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷ്യബോധത്തോടെയുള്ള പഠനത്തിലൂടെ ഏതു പ്രതിസന്ധിയെയും മറികടക്കാനാകും. വിജയത്തിനായുള്ള മത്സരപ്പാച്ചിലിൽ ഏറ്റവും പിന്നിലാകുന്നവരെയാണു നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും വലിയ നേട്ടങ്ങൾ കൈവരിച്ച് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറാനും വിദ്യാർഥികൾക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ. പല്ലൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.